kovalam

കോവളം: ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണമില്ലാതെ വലഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ. മുല്ലൂർ വാർഡിലെ നെല്ലിക്കുന്ന്, മുക്കോല, പുളിങ്കുടി, മുല്ലൂർ, വട്ടവിള, പയറുമൂട്, ശാന്തിപുരം, ഉച്ചക്കട, കിടാരക്കുഴി, തലയ്‌ക്കോട് എന്നിവടങ്ങളിലെ 350ഓളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ വലയുന്നത്. പണം തീർന്നതിനാൽ പുറത്തുപോയി സാധനങ്ങൾ വാങ്ങാനും ഇവർക്ക് കഴിയുന്നില്ല. ഇവർക്ക് ഭക്ഷണം നൽകണമെന്ന് വിഴിഞ്ഞം പൊലീസും നഗരസഭയും കർശനനിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന കരാറുകാരോ ക്യാമ്പുകൾ വാടകയ്ക്ക് നൽകിയവരോ ഇക്കാര്യം ചെവിക്കൊണ്ടിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോളനികളിൽ മതിയായ ശൂചീകരണ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നതാണ് വാസ്‌തവം. സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവും ക്യാമ്പുകളിൽ പാലിക്കപ്പെടുന്നില്ല.

നഗരസഭ ഇടപെട്ട് ഇക്കാര്യത്തിൽ

പരിഹാരം കണ്ടെത്തണം

ഓമന,​ മുല്ലൂർ വാർഡ് കൗൺസിലർ

ഫോട്ടോ: ഭക്ഷണം ലഭിക്കാതെ മുക്കോലയിലെ ക്യാമ്പുകളിൽ

കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾ