ഓയൂർ: വെളിയം ചൂരക്കോട് അറവലക്കുഴി പാലത്തിന് സമീപം പാറക്വാറിയിലെ വെള്ളക്കെട്ടിൽ അറവലക്കുഴി പനച്ചിവിള പുത്തൻവീട്ടിൽ സുകുമാരനെ (54) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴച വൈകിട്ട് മുതൽ ഇയാളെ കാൺമാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.