കോവളം: ബൈക്കുമായി പുറത്തിറങ്ങാൻ വീട്ടുകാർ അനുവദിക്കാത്തതിന്റെ മനോവിഷമത്തിൽ തിരുവല്ലത്ത് യുവാവ് ജീവനൊടുക്കി.തിരുവല്ലം നെല്ലിയോട് റാം നിവാസിൽ വിജയൻ-ഗീത ദമ്പതികളുടെ മകൻ അഭിജിത്താണ് (23) വീട്ടിൽ തൂങ്ങിമരിച്ചത്.ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
ലോക്ക്ഡൗണിനെ തുടർന്ന് അഭിജിത്ത് വീടിന് പുറത്തിറങ്ങിയിരുന്നില്ല. രാത്രിയിൽ ബൈക്കുമെടുത്ത് പുറത്തേക്ക് പോകാനൊരുങ്ങിയ അജേഷിനെ വീട്ടുകാർ തടഞ്ഞിരുന്നു.ഇതേ തുടർന്ന് മുറിക്കുളളിൽ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. സഹോദരൻ.അജേഷ്