തിരുവനന്തപുരം: മാർച്ച് 21 മുതൽ ഏപ്രിൽ 14വരെ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും മുഴുവൻ തുകയും റെയിൽവെ തിരികെ നല്കും.
പാസഞ്ചർ റിസർവേഷൻ സംവിധാനം (പി.ആർ.എസ് )വഴി കൗണ്ടറിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുകയും ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുകയും ഇത്തരത്തിൽ ലഭിക്കും.
സംവിധാനം
# പൂരിപ്പിച്ച ടിക്കറ്റ് ഡെപ്പോസിറ്റ് രസീതിനൊപ്പം നിശ്ചിത ഫോറത്തിൽ യാത്രാവിവരങ്ങൾ രേഖപ്പെടുത്തി ഏതെങ്കിലും സോണൽ റെയിൽവെ ഹെഡ്ക്വാർട്ടേഴ്സിലുള്ള ചീഫ് കമേഴ്സ്യൽ മാനേജർ ( ക്ലെയിംസ്) അല്ലെങ്കിൽ ചീഫ് ക്ലെയിംസ് ഓഫീസർ മുമ്പാകെ ജൂൺ 21 നകം സമർപ്പിക്കണം.
# തുക ലഭിക്കുന്നതിന് റെയിൽവെ പ്രത്യേക ക്രമീകരണം ചെയ്യും
# ഓൺലൈനിൽ ഏത് അക്കൗണ്ടിൽ നിന്നാണോ ടിക്കറ്റ് റിസർവ് ചെയ്തത് ആ അക്കൗണ്ടിലേയ്ക്കു തന്നെ തുക തിരിച്ചെത്തും. ഇതിനായി പ്രത്യേക ക്രമീകരണം ചെയ്യും.