തിരുവനന്തപുരം: ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന ഇതര തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു. ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ പല കോൺട്രാക്ടർമാരുടെയും ഫോൺ സ്വിച്ച് ഓഫാണ്. അവരുടെ കീഴിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് ആവശ്യങ്ങളും ലഭിക്കുന്നില്ല. ഉച്ചക്കടയിലും, ആറ്റിങ്ങലും കുടുങ്ങിയ തൊഴിലാളികൾക്ക് സേവാഭാരതിയും ബി.ജെ.പിയുമടക്കമുള്ള സംഘടനകൾ ഇടപെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണമെത്തിച്ചത്. കോൺട്രാക്ടർമാരെ കണ്ടെത്തി തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുവാനുള്ള സാഹചര്യവുമൊരുക്കണമെന്നും വി.വി. രാജേഷ് അവശ്യപ്പെട്ടു.