പാറശാല: യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. കുളത്തൂർ ചെക്കിട്ടവിള വീട്ടിൽ ധർമ്മയ്യൻ നാടാരുടെ മകൻ സുരേഷ്‌കുമാർ (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ വെങ്കുളത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ചാഞ്ഞുനിന്ന മരം മുറിക്കവെ കൊമ്പ് ദേഹത്ത് തട്ടി താഴെ വീണതിനെ തുടർന്നാണ് മരണം. ഉടനെ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ ഷീബ. മക്കൾ അമലു(10), അഭിജിത് (8).