തിരുവനന്തപുരം: ജില്ലയിലെ ഇതര സംസ്ഥാനതൊഴിലാളികൾക്ക് ലോക് ഡൗൺ കാലയളവിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസിൽ കൊറോണ അവലോകന യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും ഭക്ഷണവും താമസവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് ദീർഘദൂരം യാത്ര ചെയ്‌തെത്തിയവരെ നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ചതായും കാസർകോട് ഭാഗത്ത് സഞ്ചരിച്ച് മടങ്ങിവന്നവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും
ഒറ്റപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ക്രമീകരണം ഒരുക്കണം
കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആളുകളിൽ നിന്ന് സംഭാവന സ്വീകരിക്കാം
സംഭാവന സ്വീകരിക്കാനായി യാത്ര ചെയ്യാൻ പാടില്ല
ബന്ധപ്പെട്ടവരെ അറിയിച്ചാൽ സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ടാകും
പാചകസ്ഥലങ്ങളിൽ ആളുകൂടാൻ പാടില്ല