amitsha
amitsha

തിരുവനന്തപുരം:കേരള അതിർത്തിയിലെ റോഡുകൾ കർണാടക സർക്കാർ മണ്ണിട്ട് അടച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടു. ടെലിഫോണിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെട്ട അമിത് ഷാ നടപടി താമസിയാതെ അറിയിക്കാമെന്ന് പറഞ്ഞു.

കാസർകോട് ജില്ലയിലെ അനേകമാളുകൾ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്.രോഗികൾക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യം ഒരു ജനതയുടെ ജീവിതത്തെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തലശ്ശേരി - കൂർഗ് റോഡ്, ടി.സി. റോഡ് എന്നിവ കണ്ണൂർ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണ്.

കർണാടക അധികൃതരുമായി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകതെ വന്നതോടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്നാണ് അമിത് ഷായുടെ ഇടപെടൽ ഉണ്ടായത്. രണ്ടു ദിവസം മുമ്പാണ് റോഡുകൾ അടച്ചത്.