1

പോത്തൻകോട്: ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പോത്തൻകോട്ട് അനധികൃത മണ്ണ് കടത്തൽ സജീവം. ഇന്നലെ നന്നാട്ടുകാവ് മയിലാടുംമുകളിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടെ മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളും പൊലീസ് പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോത്തൻകോട് എസ്.ഐ അജീഷിന്റെ നേതൃത്വത്തിലുള്ള

പൊലീസ് എത്തിയാണ് വാഹനങ്ങൾ പിടികൂടിയത്. വെമ്പായം വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയിരുന്നു. അതിരാവിലെയും അർദ്ധരാത്രിയിലുമാണ് മണ്ണിടിച്ച് കടത്തിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണ് ഇടിക്കാനെത്തിയ ഇരുപതോളം യുവാക്കൾ പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. പഞ്ചായത്തിന്റെയോ ജിയോളജി വകുപ്പിന്റെയോ അനുമതിയില്ലാെതെയാണ് മണ്ണ് കടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.