corporation

തിരുവനന്തപുരം : നഗരസഭാ പരിധിയിലുള്ള അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കിൾ തലത്തിൽ ആവശ്യം വരുന്നതനുസരിച്ച് ക്യാമ്പുകൾ നഗരസഭ ഒരുക്കുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. ഇവർ പട്ടിണി കിടക്കുന്നുവെന്ന് പരാതി ലഭിച്ച തിരുവല്ലം ക്രൈസ്റ്റ് നഗർ കോളനി സന്ദർശിച്ച് ഭക്ഷണം വിതരണം ചെയ്തശേഷമാണ് ഇക്കാര്യം മേയർ അറിയിച്ചത്. പേരുവിവരങ്ങൾ ശേഖരിക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് മേയർ നിർദ്ദേശം നൽകി. ഇവർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ സാധന സാമഗ്രികൾ നഗരസഭ എത്തിക്കും. അവരുടെ രീതിക്കനുസരിച്ച് ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതിന് വേണ്ടിയാണിത്. ക്യാമ്പുകളിലേക്ക് മാറാൻ തായ്യാറാകാത്ത തൊഴിലാളികൾക്ക് അവർ താമസിക്കുന്ന സ്ഥലങ്ങൾ വൃത്തിയുള്ളതാണെന്ന് ബോദ്ധ്യപ്പെട്ടാൽ അവിടെ തന്നെ തുടരാൻ അനുവാദം നൽകും. അത്തരം സ്ഥലങ്ങളിലേക്കും നഗരസഭ ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ സാധന സാമഗ്രികൾ എത്തിക്കും.