brazil-

ബ്രസീൽ: കൊറോണ പശ്ചാത്തലത്തിൽ ബ്രസീലിൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ ഗുണ്ടാ സംഘങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ ചെറിയ പനി മാത്രമാണെന്ന പ്രസിഡന്റ് ജൈർ ബോൽസനാരോയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ഇവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് റിയോ ഡി ജനീറോയുടെ ചേരികളിൽ ഗുണ്ടാ സംഘങ്ങൾ നോട്ടീസ് വിതരണം നടത്തി. എട്ട് മണി മുതൽ കർഫ്യൂ ആണെന്നും പുറത്തിറങ്ങുന്നവരെ പാഠം പഠിക്കുമെന്നുമുള്ള മുന്നറിയിപ്പുകളാണ് നോട്ടീസിലുള്ളത്. സർക്കാരിന് രോഗബാധ തടയാൻ ശേഷിയില്ലെങ്കിൽ തങ്ങൾക്ക് ശേഷിയുണ്ടെന്ന് നോട്ടീസിൽ പറയുന്നു.

മറ്റു ചില ഇടങ്ങളിൽ തെരുവിലൂടെ ഉച്ചത്തിൽ കർഫ്യൂ വിവരം വിളിച്ചു പറഞ്ഞു കൊണ്ട് ഗുണ്ടാ സംഘങ്ങൾ റോന്ത് ചുറ്റി. വൈറസ് ബാധ ആരും കാര്യമായി എടുത്തിട്ടില്ലാത്തതിനാൽ കർഫ്യൂ ഏർപ്പെടുത്തുന്നു. പുറത്തിറങ്ങുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കും. വീട്ടിൽ വെറുതെയിരിക്കണം എന്നും ഗുണ്ടകൾ മുന്നറിയിപ്പ് നൽകി.