jo

വാഷിങ്ടൺ: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി (61)അന്തരിച്ചു. രണ്ട് ദിവസം മുമ്പാണ് തനിക്ക് കൊറോണയാണെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഡിഫി ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

'ഞാനും എന്റെ കുടുംബവും ഇപ്പോൾ സ്വകാര്യത ആവശ്യപ്പെടുന്നു. ഈ പകർച്ചവ്യാധി സമയത്ത് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മുൻകരുതലെടുക്കണമെന്നും പൊതുജനങ്ങളെയും എന്റെ എല്ലാ ആരാധകരെയും ഞാൻ ഓർമ്മിപ്പിക്കുന്നു,' ഫേസ്ബുക്ക് പോസ്റ്റിൽ ഡിഫി കുറിച്ചു.

ഒക്ലഹോമയിലെ തുൾസ സ്വദേശിയായ ഡിഫി 1990ലാണ് എ തൗസൻഡ് വൈൻഡിങ് റോഡ് എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്. ഈ ആൽബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്സ് (ഇഫ് ഐ ഡൈ), ജോൺ ഡീറി ഗ്രീൻ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകൾ. ക്ലൈന്റ് ബ്ലാക്ക്, മെർലി ഹഗ്ഗാർഡ്, പാറ്റി ലവ്‌ലെസ് റാൻഡി ട്രാവിസ് എന്നിവർക്കൊപ്പം ചെയ്ത സെയിം ഓൾഡ് ട്രെയിൻ എന്ന ആൽബം 1998 ഗ്രാമി അവാർഡ് നേടിയിരുന്നു.