തൃശൂർ:യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വെങ്ങിണിശ്ശേരി കുന്നംകട വീട്ടിൽ 46 വയസുകാരനായ ഷൈബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യശാലകൾ പൂട്ടിയതിനാൽ നിർമ്മാണ തൊഴിലാളിയായ ഇയാൾ രണ്ടു ദിവസമായിമാനസിക അസ്വസ്ഥത കാണിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയ ഷെബു തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ചേർപ്പ്പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ വെങ്ങിണിശ്ശേരി ആശ്രമത്തിന് സമിപത്തുള്ള തോട്ടിൽമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.