payi

തിരുവനന്തപുരം: കോട്ടയം പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പ്രതിഷേധിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് പിടിയിലായത്. ആളുകൾ കൂട്ടത്തോടെയെത്താൻ ഇയാൾ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമായ തോടെയായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.

കൊറോണ പ്രതിരോധത്തിന് സാമൂഹ്യ അകലം പാലിക്കണമെന്ന പ്രാഥമിക നിർദ്ദേശം പോലും ലംഘിച്ചാണ് തൊഴിലാളികൾ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. മാകരമായ രോഗം പരക്കുന്നതിനിടെ നാട്ടിലേക്ക് മടങ്ങാമെന്ന് വ്യാമോഹിപ്പിച്ച് അന്യസംസ്ഥാനക്കാരെ തെരുവിലിറക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് പൊതുവായ ആശങ്ക. പൊലീസ് അന്വേഷണം തുടരുകയാണ്.