പാറശാല : വീടിന് പുറത്തേക്ക് ചാഞ്ഞുനിന്ന മരം മുറിയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാറശാല ഉച്ചക്കട ചെക്കിട്ട വിള വീട്ടിൽ ധർമയ്യൻ നാടാരുടെ മകൻ ഡി. സുരേഷ് കുമാറാണ് (43) മരിച്ചത്. വെങ്കുളത്തുള്ള സഹോദരി ഷീബയുടെ വീട്ടിൽ വച്ചായിരുന്നു അപകടം. ഷീറ്റിൽ തട്ടാതെ മരം കയറു കെട്ടി ഇറക്കാനായിരുന്നു ശ്രമം. എന്നാൽ വെട്ടിയ മരം കയറിൽ നിൽക്കാതെ മരം മുറിച്ചുകൊണ്ടിരുന്ന സുരേഷ് കുമാറിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. നിലത്തു വീണ ഇയാളെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
കൂലിപ്പണിക്കാരനാണ് സുരേഷ്‌കുമാർ . ഭാര്യ ഷീബ. മക്കൾ അമലു (10)അഭിജിത് (8).