യു.എ.ഇ: ഗൾഫിൽ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങൾ തിരിച്ച് പോകുമ്പോൾ മൃതദേഹങ്ങൾ അതിൽ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കും.
രാജ്യാന്തര യാത്രാ വിമാനങ്ങൾ റദ്ദ് ചെയ്തതോടെയാണ് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള മാർഗം അടഞ്ഞത്. മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ സംസ്‌കരിക്കുകയാ യിരുന്നു. നാട്ടിലെത്തിക്കാൻ കഴിയാതെ ഇനിയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പരിഹാരമെന്നോണം
പൊതുപ്രവർത്തകനായ അഷറഫ് താമരശേരിയുടെ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ കാർഗോ വിമാനങ്ങളിൽ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടായത്. ചെലവുകൾ ഉണ്ടാകുമെങ്കിലും അധികം കാത്തിരിക്കാതെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഇതനുസരിച്ച് രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ കയറ്റി അയച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് ആവശ്യപ്പെട്ടാൽ മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യവും ഒരുക്കുമെന്ന് നോർക്ക റൂട്ട്സ് പ്രതിനിധികൾ അറിയിച്ചു.