കല്ലമ്പലം:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് സൗജന്യമായി മാസ്കുകളും ലഘുലേഖകളും വിതരണം ചെയ്തു. കടുവയിൾ തങ്ങൾ ട്രസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ കെ.ടി.സി.ടി ജനറൽസെക്രട്ടറി എ.എം.എ റഹീം അസോസിയേഷൻ ഭാരവാഹികളായ ഖാലിദുദ്ദീൻ, ശശിധരൻപിള്ള എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.കെ.ടി.സി.ടി ചെയർമാൻ പി.ജെ നഹാസ്, പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെഫീഖ്, സജീർ ഊന്നുങ്കൽ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റിന് കീഴിലുള്ള കെ.ടി.സി.ടി ആശുപത്രി ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും രോഗ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറ് പേർ അടങ്ങുന്ന സന്നദ്ധ സേനയ്ക്കും കെ.ടി.സി.ടി രൂപം കൊടുത്തിട്ടുണ്ട്.