ward

ചെന്നൈ: കൊറോണപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വീടും പരിസരപ്രദേശവും ബഫർ സോണായി പ്രഖ്യാപിച്ചു. വീടിനുചുറ്റുമുള്ള എട്ടു കിലോമീറ്ററാണ് ബഫർ സോണായി പ്രഖ്യാപിച്ചത്. ഈ മേഖലയിലെ വീടുകളിൽ സന്നദ്ധ പ്രവർത്തകർ ഇടയ്ക്കിടെ പരിശോധന നടത്തും. അൻപത് വീടുകളിൽ ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാവും പരിശോധന . ഈ പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.