കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ 2020- 21 വർഷത്തെ ബഡ്‌ജറ്റിൽ കാർഷിക ഭവന നിർമ്മാണ മേഖലകൾക്ക് മുൻതൂക്കം. ലൈഫ് മിഷൻ സമ്പൂർണ ഭവന പദ്ധതിക്കായി 11,28,6600 രൂപ വകമാറ്റി. കൃഷിക്കും അനുബന്ധ മേഖലകൾക്കും 83,80480 രൂപ നീക്കിവച്ചിട്ടുണ്ട്. വയോജന ക്ഷേമത്തിനും കിടപ്പ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയ്‌ക്കുമായി സാന്ത്വന പരിചരണ പരിപാടിയിലേക്ക് 9,77200 രൂപയും പട്ടികജാതി വിഭാഗത്തിന് 66,14000 രൂപയും റോഡ്‌ വികസനത്തിന് 1,238,6000 രൂപയും, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി 10,33000 രൂപയും വകയിരുത്തി. കുട്ടികളുടെ വികസനത്തിന് 25,13000 രൂപയും മാലിന്യ സംസ്ക്കരണം, ശുചിത്വം, പൊതുശൗചാലയം എന്നിവയ്ക്ക് 10,75000 രൂപയും വകയിരുത്തി. പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളുടെ നടത്തിപ്പിനായി 17,25000 രൂപയും സ്ത്രീകളുടെ ഉന്നമനത്തിനായി (ജനറൽ, പട്ടികജാതി) 15,38000 രൂപയും വകയിരുത്തി. 13,754,2837 രൂപ വരവും 13,535,1580 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 21,91257 രൂപയാണ് മിച്ചം.