thomas

തിരുവനന്തപുരം∙ ട്രഷറിയിൽ ഈ മാസം 31നു മുൻപ് സമർപ്പിക്കേണ്ട ബില്ലുകൾ ഏപ്രിൽ 18വരെ സമർപ്പിക്കാമെന്ന് സർക്കാർ. കൊറോണബാധയെത്തുർടന്നാണ് നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നു ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
തദ്ദേശ ഭരണ സ്ഥാപന പദ്ധതികളിൽ ചെലവിട്ട തുകയുടെ ബില്ലുകളും ഈ കാലയളവിൽ നൽകാം. ചെലവിടാൻ കഴിയാത്തവയിൽ മുപ്പതുശതമാനം അടുത്ത വർഷത്തെ പദ്ധതിയിലേക്കു മാറ്റാം.