v

കടയ്ക്കാവൂർ: സർക്കാർ നൽകിവരുന്ന ക്ഷേമപെൻഷൻ നാഷണലൈസ്ഡ് ബാങ്കുവഴിലഭിക്കുന്നവരാണ് ബുദ്ധിമുട്ടുന്നത്. എസ്.ബി.ഐ കടയ്ക്കാവൂർ ശാഖയ്ക്ക് മുന്നിലാണ് തിരക്ക് അനുഭവപ്പെടുന്നത്. നൂറുകണക്കിന് ഉപഭോക്താക്കളാണ് പെൻഷൻ വാങ്ങാൻ ബാങ്കിന് മുന്നിലെത്തുന്നത്. ഇതിലേറിയ ഭാഗവും അറുപത് വയസിനുമുകളിൽ പ്രായമുളളവരാണ്. ഇതിൽ പലരും മാസ്കുകൾ ധരിക്കാതെയും കൊച്ചു കുട്ടികളെഒപ്പം കൂട്ടിയുമാണ് എത്തിയത്. തിരക്ക് അധികമായപ്പോൾ കടയ്ക്കാവൂർ പൊലീസ് എത്തി കൂടിനിന്നവരെ അകലം പാലിച്ചു നിറുത്തുകയും മാസ്ക് ധരിക്കാത്തവരെയും കുട്ടികളുമായിഎത്തിയവരെയും താക്കീത് ചെയ്തു. ദിവസം എഴുപത് ടോക്കണുകൾ മാത്രമേ നൽകുകയുള്ളൂവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. നൂറുകണക്കിന് ആൾക്കാർ എത്തുന്നിടത്ത് എഴുപത് ടോക്കൺ മാത്രം നൽകുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന ആക്ഷേപം ഉയരുന്നു.