scooter

കാട്ടാക്കട: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആർഭാടമായി നടക്കേണ്ട പല വിവാഹങ്ങളും ചടങ്ങുകൾ മാത്രമായി ഓതുങ്ങിയിരിക്കുകയാണ്. അടിച്ചുപൊളിക്കാനായി നിശ്ചയിച്ചിരുന്ന സുഹൃത്തുക്കളുടെ വിവാഹങ്ങൾക്ക് എത്തിനോക്കാൻപോലും സാധിക്കാത്ത അവസ്ഥയിലാണ് പലരും. തിങ്കളാഴ്ച കാട്ടാക്കട മൊളിയൂർ ക്ഷേത്രത്തിൽ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ വിവാഹശേഷം ദമ്പതികൾ സ്കൂട്ടറിൽ പോയത് കാഴ്ചക്കാരിൽ ഏറെ കൗതുതം സൃഷ്ടിച്ചു. പുതുവയ്ക്കൽ സ്വദേശി ഷിബിനും ബാലരാമപുരം സ്വദേശി ശ്രീദേവിയുമാണ് വിവാഹശേഷം സ്കൂട്ടറിൽ യാത്ര ചെയ്തത്. ഈ ഫോട്ടോ സോഷ്യൽ മീഡയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആർഭാട രഹിതമായി നടത്തിയ വിവാഹങ്ങൾ പലതിനും മാതാപിക്കളുടെ സാന്നിദ്ധ്യം മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടുകാരെ ഉൾപ്പെടുത്തി ലളിതമായ ചടങ്ങുകളാൽ വിവാഹം നടത്തി. മീനമാസത്തിൽ നിരവധി വിവാഹങ്ങൾക്കാണ് മണ്ഡപങ്ങൾ ഒരുങ്ങിയിരുന്നത്. ചിലർ വിവാഹങ്ങൾ മാറ്റി വച്ചു. മറ്റുകൂട്ടർ മാതാപിതക്കളുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രങ്ങളിൽ താലികെട്ട് നടത്തി. കൊട്ടുംകുരവയും ബാന്റുമേളങ്ങളുമായി നാട്ടുകാരെ കാതടപ്പിക്കുയും റോഡുകൾ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന ന്യൂജെൻ ദമ്പതികളുടെ യാത്രകളും കാണാനില്ല. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ സുഹൃത്തുക്കളെ പൊലീസ് മടക്കി അയച്ചിരുന്നു.