മുടപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ് പാർലമെൻററി പാർട്ടി, പഞ്ചായത്തിലെ വിവിധ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആയിരം മാസ്ക് നൽകുന്നു. അഴൂർ ഗാന്ധീസ്മാരകം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പത്മപ്രസാദിന് മാസ്ക് നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ്.ക്യഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരാഴ്ചക്കുള്ളിൽ ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പ്രൈമറി ഹെൽത്ത് സെന്ററുകളിലും ആയിരം മാസ്ക് നൽകുക എന്നതാണ് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഴൂർ വിജയൻ, കെ. ഓമന, ജി.സുരേന്ദ്രൻ, ആശുപത്രി ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, റസിയാ സലിം , ബബിതാ മനോജ് തുടങ്ങിയവർ സംബന്ധിച്ചു.