തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിരീക്ഷണത്തിൽ. കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടർമാരാണ് നിരീക്ഷണത്തിൽ. പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും നഴ്സുമാരുമടക്കം 10 പേരാണ് നിരീക്ഷണത്തിലായത്. 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇതിന് ശേഷം ഇയാളോട് നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആദ്യ ഫലം നെഗറ്റീവ് ആയതോടെ ഇയാൾ മാസ്ക് ധരിക്കാനോ മറ്റ് മുൻകരുതൽ എടുക്കാനോ സമ്മതിച്ചില്ല. ഇതേ തുടർന്നാണ് ഡോക്ടർമാരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകിയത്.