ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാരണം മൊബൈല്‍ ഡാറ്റ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ സമയം വെട്ടിക്കുറച്ചു. വീഡിയോയ്ക്ക് ഡാറ്റ കൂടുതല്‍ വേണമെന്നതിനാലാണ് വാട്ട് ആപ്പ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നേരത്തേ 30 സെക്കന്റായിരുന്ന വീഡിയോയുടെ ദൈര്‍ഘ്യം 15 സെക്കന്റായാണ് കുറച്ചത്.
ലോക്ക് ഡൗണും വര്‍ക്ക് ഫ്രം ഹോമും ഉള്ളതിനാല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവാണ്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലം കഴിയും വരെ എച്ച്.ഡി (ഹൈ ഡെഫിനിഷൻ), അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോകൾ നൽകില്ലെന്ന് നെറ്റ്ഫ്ലിക്സ്, ഗൂഗിൾ, ഫേസ് ബുക്ക്, ടിക്ടോക്, സോണി, ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം വിഡിയോ, വയകോം18, എം.എക്സ് പ്ലേയർ, സീ തുടങ്ങിയ വിഡിയോ സ്ട്രീമിംഗ് കമ്പനികൾ അറിയിച്ചിട്ടുണ്ട്.