blockmask

മുടപുരം :കൊറോണ താലൂക്ക് തല മോണിട്ടറിംഗ് സെല്ലിന്റെ പ്രവർത്തനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലാരംഭിച്ചു.ഡോ.രാമകൃഷ്ണ ബാബുവാണ് സെല്ലിന്റെ കൺവീനർ.നഗരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം,പുളിമാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം,അടയമൺ പ്രാഥമികാരോഗ്യകേന്ദ്രം,കിളിമാനൂർ കുടുംബാരോഗ്യ കേന്ദ്രം,കരവാരം കുടുംബാരോഗ്യ കേന്ദ്രം,വക്കം റൂറൽ ഹെൽത്ത് സെന്റർ,കിഴുവിലം പ്രാഥമികാരോഗ്യകേന്ദ്രം,മുദാക്കൽ പ്രാഥമികാരോഗ്യകേന്ദ്രം,അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,പെരുമാതുറ കുടുംബാരോഗ്യകേന്ദ്രം,അഴൂർ പ്രാഥമികാരോഗ്യകേന്ദ്രം,കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം,ആറ്റിങ്ങൽ വലിയകുന്നു താലൂക്കാസ്ഥാന ആശുപത്രി, ചിറയിൻകീഴ് താലൂക്കാസ്ഥാന ആശുപത്രി എന്നീ 15 കേന്ദ്രങ്ങളിലെ വിവരങ്ങൾ ബ്ലോക്ക് പഞ്ചായത്തിൽ ലഭ്യമാകും. ചിറയിൻകീഴ് ബ്ലോക്ക്തല മോണിട്ടറിംഗ് സെൽ ബ്ലോക്ക്തല മോണിട്ടറിംഗ് സമിതി യോഗംപ്രസിഡന്റ് ആർ. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ യോഗംചേർന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഡോ. ഷബ്ന ഡി.എസ്,ഡോ.എൻ.എസ്.സിജു,ഡോ.ഷാംജി വോയ്സ്,ഡോ.രാമകൃഷ്ണ ബാബു,കോർഡിനേറ്റർ ആർ.കെ.ബാാബു എന്നിവർ പങ്കെടുത്തു.ചിറയിൻകീഴ് ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് നിർമ്മിച്ച 200 മാസ്ക്കുകൾ ഹെഡ്മാസ്റ്റർ എസ്.എസ്.ഷാജി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷിന് ബ്ലോക്ക് കൈമാറി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ,ബി.ഡി.ഒ എൽ.ലെനിൻ,ഡോ.രാമകൃഷ്ണ ബാബു,ആർ.കെ.ബാബു,അദ്ധ്യാപകൻ വി.വിനോദ് എന്നിവർ പങ്കെടുത്തു.