fg

വർക്കല:വർക്കല മുനിസിപ്പാലിറ്റി,ഇടവ,ഇലകമൺ,ചെമ്മരുതി,വെട്ടൂർ,നാവായിക്കുളം,പളളിക്കൽ എന്നീ പഞ്ചായത്തുകളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ അഡ്വ.വി.ജോയി.എം.എൽ.എ സന്ദർശിച്ചു.500 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ഈ പ്രദേശങ്ങളിൽ താമസിക്കുന്നുവെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക്. കൂട്ടമായി താമസിക്കുന്ന ഇവരിൽ പലരും കോൺട്രാക്ടർമാരുടെ കീഴിലുള്ളവരാണ്.മറ്റുചിലർ കശുവണ്ടി ഫാക്ടറികളിലും പ്ലൈവുഡ് ഫാക്ടറികളിലും ജോലിചെയ്യുന്നുണ്ട്.സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അതിന്റെ ഉടമ തന്നെ ഭക്ഷണം നൽകുന്നതായി ബോദ്ധ്യപ്പെട്ടു.ജോലിയില്ലാതെ പലരും ബുദ്ധിമുട്ടുന്നതായും അറിയാൻ കഴിഞ്ഞു.അവരെ സഹായിക്കാൻ വിവിധ പഞ്ചായത്തുകൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.ഇവർക്ക് ഭക്ഷണ പൊതികൾ എത്തിച്ചുവരുന്നു.ചില സ്ഥലങ്ങളിലുള്ളവർക്ക് ഭക്ഷ്യ സാധനങ്ങൾ വാങ്ങി കൊടുക്കുന്നുണ്ട്.വർക്കലയിൽ നടയറ പാലത്തിന് സമീപം താമസിക്കുന്ന 20 ഓളം അന്യസംസ്ഥാന തൊഴിലാളികൾക്ക് അരിയും മറ്റുസാധനങ്ങളും നൽകി.നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനീജോ, കെ.എസ്.റ്റി.എ. ജില്ലാ പ്രസിഡന്റ് സിജോ സത്യൻ എന്നിവർ സംബന്ധിച്ചു.