തിരുവനന്തപുരം:കഴക്കൂട്ടത്തിനുസമീപം മേനംകുളത്ത് പരിശോധനയ്ക്കെത്തിയ താലൂക്ക് സപ്ളൈ ഓഫീസർ ഷാനവാസിനെയും സംഘത്തെയും മാർജിൻ ഫ്രീ മാർക്കറ്റ് ഉടമയും സംഘവും ആക്രമിച്ചു. മേനംകുളത്തെ ബൈ ആൻഡ് സേവ് എന്ന കടയിൽ പരിശോധയ്ക്കിടെയായിരുന്നു സംഭവം. കടയ്ക്കുള്ളിൽ പരിശോധന നടത്തുന്നതിനെ ചാേദ്യം ചെയ്ത ജീവനക്കാർ വനിത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവറുടെ കൈയ്ക്ക് പൊട്ടലുണ്ട്. കടയുടമ ജോൺസനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.