വർക്കല:ലോക്ക് ഡൗൺ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസിന്റെ പരിശോധന ഊർജ്ജിതപ്പെടുത്തി.പുന്നമൂട് മൈതാനം പുത്തൻ ചന്ത ,താഴെവെട്ടൂർ റോഡ് കിളിതട്ട് മുക്ക് എന്നിവിടങ്ങളിൽ വർക്കല പൊലീസിന്റെ പ്രത്യേക ടീം നിലയുറപ്പിച്ചാണ് പരിശോധന.അയിരൂർ സ്റ്റേഷന്റെ പരിധിയിലുളള കാറ്റാടി മുക്ക് ചാവർകോട് ,ഊന്നിൻ മൂട്, ഇടവ കാപ്പിൽ പ്രദേശങ്ങളിലും പരിശോധന ഈർജ്ജിതമാക്കിയിട്ടുണ്ട്.വിലക്ക് ലംഘിച്ച് യാത്ര ചെയ്ത 20പേർക്കെതിരെ തിങ്കളാഴ്ച വർക്കല കേസെടുത്തിട്ടുണ്ട്.