ആലപ്പുഴ: മദ്യം കിട്ടാത്തതിനെ തുടർന്ന് കേരളത്തിൽ വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശി രമേശൻ (40) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിൽ നിന്നാണ്. കുന്നംകുളത്ത് കുളങ്ങര വീട്ടിൽ സനോജാണ് ആത്മഹത്യ ചെയ്തത്.