വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കളകൾ പ്രവർത്തിച്ചു തുടങ്ങിയതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. ഇതുവഴി അതിഥി തൊഴിലാളികൾ ഉൾപ്പെടെ 2260 പേർക്ക് സൗജന്യ ഭക്ഷണം ദിവസവും എത്തിക്കുന്നു. കൂടാതെ അതിഥി തൊഴിലാളികൾ സ്വയം പാചകം ചെയ്തു കഴിക്കാൻ സമ്മതിച്ച സ്ഥലങ്ങളിൽ പഞ്ചായത്തുകൾ സാധങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട്. സാമൂഹ്യ അടുക്കളയുടെ വിവരങ്ങൾക്ക് അതത് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സി.ഡി.എസ് ചെയർപേഴ്‌സൺ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. നെല്ലനാട്: 9496040702,വാമനപുരം:9496040698, കല്ലറ:9496040710, പാങ്ങോട്:9496040712, പെരിങ്ങമ്മല:9496040708, നന്ദിയോട്: 9496040706, പനവൂർ:9496040696, പുല്ലമ്പാറ: 9496040704, ആനാട്:9496040694.