വെള്ളറട :മൃഗക്കൊഴുപ്പു നിർമ്മിക്കുന്നതിനായി ഉണങ്ങാനിട്ടിരുന്ന മാംസാവശിഷ്ടങ്ങൾ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കുഴിച്ചുമൂടി. ആര്യൻകോട് കിഴക്കൻ മലയിലാണ് സംഭവം. സോപ്പു നിർമാണ കമ്പനിയുടെ മറവിൽ സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് പൊതുസ്ഥലത്തും ഹാളിലും മാംസം ഉണക്കാനിട്ടത് . നാട്ടുകാർ പഞ്ചായത്ത് - ആരോഗ്യ വകുപ്പ് അധികൃതരേയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ ആരോഗ്യവകുപ്പ് മാംസാവശിഷ്ടങ്ങൾ കുഴിച്ചു മൂടി. സ്ഥാപന ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്.