വെമ്പായം: ഔട്ട് ഹൗസിന് തീപിടിച്ച് വീട് ഭാഗീകമായും ഉള്ളിൽ സൂക്ഷിച്ചിരുന്ന മരത്തടികൾ പൂർണ്ണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 1.30നായിരുന്നു സംഭവം. വെമ്പായം മണ്ണാംവിള അൽ-അമീൻ മൻസിലിൽ സുധീറിന്റെ ഔട്ട് ഹൗസിനാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാ സേന ഏറെ നേരത്തെ പരിശ്രമത്തിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അസി.സ്റ്റഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിൽ അനിൽ രാജ്, അരുൺ മോഹൻ, സുമേഷ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.