ന്യൂഡൽഹി: ഉത്തർപ്രദേശിലും ഡൽഹിയിലും കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ താമസിപ്പിക്കാൻ സ്റ്റാർ ഹോട്ടലുകൾ സജ്ജമാക്കി. പൂർണമായും സംസ്ഥാന സർക്കാർ ചെലവിലാണ് അഞ്ച് ഹോട്ടലുകൾ സജ്ജമാക്കിയത്.
ലോക് നായ്ക്, ജി.ബി പന്ത് ആശുപത്രികളിലെ ഡോക്ടർമാരെ താമസിപ്പിക്കാൻ സെൻട്രൽ ഡൽഹിയിലെ ലളിത് ആഡംബര ഹോട്ടലിലെ 100 മുറികളാണ് ബുക്കുചെയ്തിരിക്കുന്നത്.
ലക്‌നൗവിലെ നാല് ഹോട്ടലുകളാണ് കൊറോണ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, പാരമെഡിക്കൽ ജീവനക്കാർ എന്നിവരെ നിരീക്ഷണത്തിൽ താമസിപ്പിക്കാനായി ഉത്തർപ്രദേശ് സർക്കാർ സജ്ജമാക്കിയിരിക്കുന്നത്. ജോലി സമയത്തിന് ശേഷം ജീവനക്കാരെ നേരേ ഹോട്ടലിൽ എത്തിക്കും. ഇതിനുവേണ്ടി വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.