തിരുവനന്തപുരം: പച്ചക്കറി കൃഷിക്കായി വിത്തുകൾ വിതരണം ചെയ്ത് വട്ടിയൂർക്കാവ് എ.എൽ.എ വി.കെ പ്രശാന്ത്. മണ്ഡലത്തിൽ കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കാണ് ആവശ്യമായ പച്ചക്കറി വിത്തുകൾ എം.എൽ.എ വിതരണം ചെയ്യുന്നത്. കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച് എല്ലാവരും വീട്ടിലിരിക്കുന്നതിൻ്റെ ഭാഗമായാണ് എംഎൽയുടെ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ കൃഷി ചെയ്യുന്നതിന് നേരത്തെ ആഹ്വാനം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റിന് പച്ചക്കറി വിത്ത് ഇല്ല എന്ന് നിരവധി പേർ കമന്റ് ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തിലാണ് എം.എൽ.എ പച്ചക്കറി കൃഷിയ്ക്കുള്ള വിത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഏറ്റെടുക്കുന്നത്.

ഇന്ന് ശാസ്തമംഗലത്ത് എം.എൽ.എ ഓഫീസിന് സമീപമുള്ള വീട്ടിൽ പച്ചക്കറി വിത്ത് പാക്കറ്റ് കൈമാറിയാണ് വിത്ത് വിതരണം ആരംഭിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ പച്ചക്കറി വിത്ത് ആവശ്യമുള്ളവർക്ക് എം.എൽ.എയുടെ ഇ-മെയിൽ, ഫേസ് ബുക്ക്, വാട്സാപ്പ് വഴി ആവശ്യപ്പെടാവുന്നതാണ്. കൊറോണ പ്രതിരോധ വോളണ്ടിയർമാരുടെ സഹായത്തോടെ പച്ചക്കറി വിത്ത് കിറ്റ് വീടുകളിലെത്തിക്കും.