തിരുവനന്തപുരം: കാസർകോട്ടെ അതിർത്തി റോഡുകൾ മണ്ണിട്ട് അടച്ച കർണാടകത്തിന്റെ നടപടിക്കെതിരെ കേരള ഹൈക്കോടതി മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യജീവൻ പൊലിയുന്ന സാഹചര്യമുണ്ടാകരുതെന്ന് നിരീക്ഷിച്ച കോടതി ഇപ്പോഴത്തെ അവസ്ഥയിൽ കേന്ദ്രസർക്കാരും കർണാടക സർക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും അഭിപ്രായപ്പെട്ടു.
കാസർകോട് ജില്ലയിലെ അതിർത്തിറോഡുകൾ കർണാടക മണ്ണിട്ട് അടച്ചതിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ചരക്കുനീക്കവും ചികിത്സാ സേവനവും അവശ്യസർവീസാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ചരക്കു നീക്കത്തിന് മുന്തിയ പരിഗണന നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം കേസിൽ നിലപാട് വ്യക്തമാക്കാൻ കർണാടക സർക്കാർ ഒരു ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്.