kaimarunnu

കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായഹസ്തവുമായി തോട്ടക്കാട് പൗരസമിതി. തോട്ടക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പൗരസമിതിയുടെ നേതൃത്വത്തിൽ പാചകപ്പുരയിലേക്ക് വേണ്ട അരി, പയർ വർഗ്ഗങ്ങൾ, ചേന, ഉരുളൻകിഴങ്ങ്, മത്തൻ, തേങ്ങ തുടങ്ങിയവ സമിതി പ്രസിഡന്റ് തോട്ടക്കാട് ബിജുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖക്ക് കൈമാറി. കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ലിസി ശിശുപാലൻ, പൗര സമിതി സെക്രട്ടറി അജീഷ്, ട്രഷറർ അബേഷ്, മറ്റ്പൗരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.