മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് എടവണ്ണ മുൻ മണ്ഡലം പ്രസിഡന്റ് ഷെരീഫാണ് അറസ്റ്റിലായത്. ഇൗ സംഭവത്തിൽ യൂത്ത് കോൺ. മുൻ മണ്ഡലം സെക്രട്ടറി നേരത്തേ അറസ്റ്റിലായിരുന്നു. ലോക്ക് ഡൗണിൽ കുടുങ്ങിയ തൊഴിലാളികളെ കൊണ്ടുപോകാൻ നിലമ്പൂരിൽ നിന്ന് പശ്ചിമബംഗാളിലേക്ക് പ്രത്യേക ട്രെയിൻ വരുമെന്ന വ്യാജസന്ദേശം വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
മലപ്പുറം മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണിലാണ് ശബ്ദസന്ദേശം എത്തിയത്. സംഭവം അറിഞ്ഞ പൊലീസ് നടത്തിയ പരിശോധനയിൽ എടവണ്ണ സ്വദേശി ഷാക്കിറിന്റെ ശബ്ദമാണിതെന്ന് കണ്ടെത്തി.ചോദ്യം ചെയ്യലിൽ തന്നോട് ഈ സന്ദേശം തയ്യാറാക്കി അയക്കാൻ പറഞ്ഞത് മണ്ഡലം പ്രസിഡന്റായിരുന്ന ഷെരീഫാണെന്ന് ഷാക്കിർ പൊലീസിനോട് പറഞ്ഞു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഷെരീഫ് ഇത് സമ്മതിക്കുകയായിരുന്ന.