ku

കുവൈറ്റ് സിറ്റി: കുവൈറ്റിൽ എട്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി. ബ്രിട്ടനിൽനിന്ന് വന്ന സ്വദേശി, ബ്രിട്ടനിൽനിന്ന് വന്ന സൗദി പൗരൻ, സ്വിറ്റ്സർലാൻഡിൽനിന്ന് വന്നയാളുമായി സമ്പർക്കം പുലർത്തിയ സ്വദേശി എന്നിവർക്കാണ് ഇന്ത്യക്കാരെ കൂടാതെ വൈറസ് സ്ഥിരീകരിച്ചത്.

ഒരു ഇന്ത്യക്കാരന് ഏതുവഴിയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 266 ആയി. അഞ്ചുപേർ തിങ്കളാഴ്ച രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 72 ആയി. 194 പേർ ചികിത്സയിലാണ്. 13 പേർ തീവ്രപരിചരണ വിഭാഗത്തിലുള്ളവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.