ആലുവ: തോട്ടയ്ക്കാട്ടുകരയിൽ നവവരനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏലൂർ മേപ്പരികുന്നിൽവീട്ടിൽ മുരളീധരന്റെ മകൻ വിശാഖിനെയാണ് (22) ഇന്നലെ രാവിലെ ന്യൂലെയിനിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാലുമാസം മുമ്പായിരുന്നു പ്രണയവിവാഹം. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: അനില. ഭാര്യ: മേഘ. സഹോദരൻ: വിഷ്ണു .