വക്കം:വക്കത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് യൂത്ത് കോൺഗ്രസുകാരെ ഒഴിവാക്കണമെന്ന സോഷ്യ മീഡിയ പ്രചരണത്തിനെതിരെ ഡി.വൈ.എസ്.പിക്ക് പരാതി.യൂത്ത് കോൺഗ്രസുകാരെ കമ്മ്യൂണിറ്റി കിച്ചണിൽ കയറ്റിയാൽ ഭക്ഷണത്തിൽ വിഷം കലർത്തുമെന്നാണ് പ്രചരണം.സോഷ്യൽ മീഡിയായിൽ വ്യാജ പ്രചരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.ബിഷ്ണു ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകി