sen

മുംബയ്: ഓഹരിവിപണി ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1375.27 പോയന്റ്(4.61%)നഷ്ടത്തിൽ 28440.32ലും നിഫ്റ്റി 379.15 പോയിന്റ് (4.38%) താഴ്ന്ന് 8281.10ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 924 ഓഹരികൾ നേട്ടം നേടി. 1320 ഓഹരികൾ നഷ്ടത്തിലുമാണ്.

നിഫ്റ്റി ബാങ്ക് സൂചിക 5.94 ശതമാനവും ഐ.ടി 1.99 ശതമാനവും ഓട്ടോ 5.46 ശതമാനവും ലോഹം 3.25 ശതമാനവും നഷ്ടത്തിലായി.

സിപ്ല, ടെക് മഹീന്ദ്ര, നെസ് ലെ, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്സി, കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, ഹീറോ മോട്ടോർകോർപ്പ്, എസ്.ബി.ഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.