നെടുമങ്ങാട്: ജനപ്രിയ പദ്ധതികൾക്ക് ഉൗന്നൽ നൽകി നെടുമങ്ങാട് നഗരസഭയുടെ 2020 - 2021 വർഷത്തെ ബഡ്‌ജറ്റ്. 77,58,05,394 രൂപ വരവും 71,06,33,000 രൂപ ചെലവും 6,51,72,394 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നഗരസഭ ഹാളിൽ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ കൊറോണ പ്രോട്ടോകോൾ പാലിച്ച് ചേർന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ അവതരിപ്പിച്ചു. മുഖാവരണവും കൈയുറയും ധരിച്ചാണ് അംഗങ്ങളെത്തിയത്. ചെയർമാന്റെ ആമുഖത്തിന് ശേഷം ചുരുക്കം വാക്കുകളിൽ വൈസ് ചെയർപേഴ്‌സൺ ബഡ്‌ജറ്റ് അവതരിപ്പിച്ചു. സി.പി.എമ്മിന്റെ പി. ഹരികേശൻ നായരും കോൺഗ്രസിന്റെ വട്ടപ്പാറ ചന്ദ്രനും ബി.ജെ.പിയുടെ സുമയ്യ മനോജും ചർച്ചയിൽ പങ്കെടുത്തു. ഒരു മണിക്കൂറിൽ നടപടികൾ പൂർത്തിയാക്കി ബഡ്‌ജറ്റ് അംഗീകരിച്ച് യോഗം പിരിഞ്ഞു. 39 വാർഡുകളിലായി 100മരാമത്ത് പണികൾ പൂർത്തിയാക്കാൻ 8.249 കോടിയും ഇരിഞ്ചയത്തും നെടുമങ്ങാടും മത്സ്യ മാർക്കറ്റുകൾ കഫ്‌റ്റേരിയയും ഷോപ്പിംഗ് മാളുമടക്കം പുതുക്കി പണിയാൻ കിഫ്‌ബി സഹായത്തോടെ 150 കോടിയും മോസ്റ്റ് മോഡേൺ സ്ലോട്ടർ ഹൗസിനായി 1.15 കോടിയും കല്ലമ്പാറ ശാന്തിതീരത്തിൽ ഒരേസമയം രണ്ടു മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനത്തിന് 41.38 കോടി രൂപയും
വകയിരുത്തും.