പാകിസ്ഥാൻ: കൊറോണ ഭീതിക്കൊപ്പം പാകിസ്ഥാനിൽ പോളിയോ രോഗവും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെ ആരോഗ്യമേഖല ആശങ്കയിലായി.
ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 36 പോളിയോ കേസുകളാണ്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ മൂന്ന് കുട്ടികൾക്കാണ് അവസാനമായി പോളിയോ സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോളിയോ ബാധയുടെ റിപ്പോർട്ടുകൾ വരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും വെളിപ്പെടുത്തുന്നു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് പോളിയോ ഏറെക്കുറെ തുടച്ചു നീക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ ഈ രണ്ട് രാജ്യങ്ങളിൽ ഇപ്പോഴും പോളിയോ വട്ടം ചുറ്റിക്കുകയാണ്.
1526 പേർക്കാണ് പാകിസ്ഥാനിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 13 പേർ മരിച്ചു.