നെടുമങ്ങാട് :കമ്മ്യൂണിറ്റി കിച്ചന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയനും നെടുമങ്ങാട് നഗരസഭ പ്രതിപക്ഷനേതാവ് ടി.അർജുനനും ആവശ്യപ്പെട്ടു.പാചകം ചെയ്ത് എത്തിക്കുന്നതിന് 20 രൂപ വാങ്ങുന്നതിന് പുറമേ വാളന്റിയർ ഫീസ് അഞ്ച് രൂപ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും ഭരണ സംവിധാനം ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മാത്രം പാസ് വിതരണം ചെയ്യുന്ന നടപടി അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.