vld-3

വെള്ളറട:കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിചാക്ക് ചുമന്ന് ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാട്ടിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും താരമായി.കെ അനിലാണ് മൈലച്ചൽ സഹകരണ സംഘം ആഡിറ്റോറിയത്തിലെ കിച്ചണിലേക്ക് അരിചാക്ക് ചുമന്നത്. 50 കിലോയോളം വരുന്ന ചാക്ക് കാറിൽ നിന്ന് ഒറ്റയ്‌ക്ക് തോളിലേറ്റിയാണ് അനിൽ അടുക്കളയിലെത്തിച്ചത്. ദിവസേന 250ഓളം പേർക്ക് ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചണിന്റെ മേൽനോട്ടവും പ്രസിഡന്റിന് തന്നെയാണ്.