നെടുമങ്ങാട് :താലൂക്കിലെ മെഡിക്കൽ സ്റ്റോറുകളിൽ പ്രധാനപ്പെട്ട മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായി പരാതി.പ്രമേഹ,ഹൃദ്രോഹ മരുന്നുകളും ജനറൽ വിഭാഗത്തിലുള്ള മരുന്നുകളുമാണ് കിട്ടാനില്ലാത്തത്.സ്വകാര്യ ആശുപത്രികൾക്ക് യഥേഷ്ടം മരുന്ന് സപ്ലൈ ചെയ്യുമ്പോഴാണ് മെഡിക്കൽ സ്റ്റോറുകളെ അവഗണിക്കുന്നതെന്ന് മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാർ ആരോപിച്ചു.വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.