നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളായ ഹോളോബ്രിക്സ് ഫാക്ടറികൾ, പൗൾട്രി ഫാമുകൾ,ബേക്കറികൾ,ഹോട്ടലുകൾ എന്നിവിടങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പുത്തൻപാലം ഷഹീദ് എന്നിവരും പങ്കെടുത്തു,