പാലോട്:നന്ദിയോട് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രാഷ്ടീയവത്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി പി.എസ് ബാജിലാലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.ഭക്ഷണം നൽകുന്നതും സംഭാവന ലഭിക്കുന്നതുമായ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.രാജ് കുമാർ, ശ്രീകുമാർ,അരുൺ രാജൻ,കാനാവിൽ ഷിബു,സിഗ്നി,സുനിൽ കുമാർ,ഫസലുദ്ദീൻ എന്നിവർ പങ്കെടുത്തു.