കിളിമാനൂർ: തൊളിക്കുഴി മിഷ്യൻ കുന്നിലെ അൻപതോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. തഹസിൽദാർ ആർ.മനോജ്, ലേബർ ഓഫീസർ വിജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി, വൈസ് പ്രസിഡന്റ് കെ .രാജേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തൊളിക്കുഴിയിലെ ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്ന ഇവർക്ക് ഭക്ഷണം, വസ്ത്രം എന്നിവ ലഭിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്തി നിലവിലെ യാത്രാവിലക്കുകളെ കുറിച്ചും മറ്റും ബോധവാന്മാരാക്കി.